യേശുക്രിസ്തുവിന്റെ മഹാത്യാഗത്തിന്റെ സ്മരണയില് ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിച്ചു.
ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും, ദുഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരുന്നു.
ഇന്ത്യയിലും ദേവാലയങ്ങളിൽ വിശുദ്ധ വെള്ളിയുടെ പ്രാർത്ഥനകൾ നടന്നു.
നാളെ പ്രത്യേക പ്രാര്‍ഥനകളും പുത്തന്‍ തീ, വെള്ളം എന്നിവയുടെ വെഞ്ചരിപ്പും ദേവാലയങ്ങളില്‍ നടക്കും.
ക്രിസ്തുവിൻ്റെ ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് (ഈസ്റ്റർ) ശനിയാഴ്ച രാത്രി തുടക്കമാകും.