കോൺഗ്രസിന് 1700 കോടിയുടെ ആദായ നികുതി വകുപ്പ് നോട്ടീസ്.
2017-18 മുതല്‍ 20-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടങ്ങുന്നതാണ് തുക.
ഈ കാലഘട്ടത്തിലെ നികുതി പുനര്‍ നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
പിന്നാലെയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്.
നേരത്തെ 2014-15, 16- 17 വരെയുള്ള പുനര്‍ നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
ഈ സാമ്പത്തിക വര്‍ഷം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ നോട്ടീസ്.
രേഖകളൊന്നുമില്ലാതെയാണ് നോട്ടീസെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു.
ആദായ നികുതി വകുപ്പിന്റെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും പാര്‍ട്ടി ആരോപിച്ചു.