ഈ സീസണിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില ഇന്നു പാലക്കാട്ട് രേഖപ്പെടുത്തി.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം പാലക്കാട്ട് ഇന്ന് 40°c ചൂട് രേഖപ്പെടുത്തി.
ഇന്നലെ ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളിൽ വേനൽ മഴ ലഭിച്ചു.
ഏറ്റവും കൂടുതൽ മഴ ആലപ്പുഴയിൽ പെയ്തു. 36.6 മിമീ. കോന്നി (36.0), കാഞ്ഞിരപ്പള്ളി (29.8), തിരുവനന്തപുരം വിമാനത്താവളം ( 24) എന്നിവിടങ്ങളിൽ 20 മിമീ ൽ അധികം മഴ ലഭിച്ചു.
നാളെ തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം , തിരുവനന്തപുരം ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് നാളെ വേനൽമഴ സാധ്യത പ്രവചിക്കുന്നു.