പൃഥ്വിരാജ്-ബ്ലെസി ടീമിന്റെ ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതായി പരാതി.
സമൂഹമാധ്യമങ്ങളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ബ്ലെസി എറണാകുളം സൈബർ സെല്ലിൽ പരാതി നൽകി.
തിയറ്ററിൽനിന്ന് ചിത്രം പകർത്തിയ ആളുടെ ഫോൺ സംഭാഷണവും വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈൽ സ്ക്രീൻ ഷോട്ടും ബ്ലെസി കൈമാറിയിട്ടുണ്ട്.
സിനിമയക്ക് സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ബെന്യാമിന്റെ ആടുജീവിതം നോവൽ സിനിമയായി വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്.