ചാപ്പ കുത്ത് ട്രെയിലർ

ബിഗ് ബോസ് താരവും തീയറ്റർ ആർട്ടിസ്റ്റുമായ ഹിമ ശങ്കരി,തമിഴ് നടൻ ലോകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ അജേഷ് സുധാകരൻ,മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ചാപ്പ കുത്ത് ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

ചാപ്പ കുത്ത് ട്രെയിലർ


ഏപ്രിൽ അഞ്ചിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സൂഫി പറഞ്ഞ കഥ, യുഗപുരുഷൻ,അപൂർവ രാഗം, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഹിമശങ്കരി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ടോം സ്ക്കോട്ട് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

ജെ എസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ജോളി ഷിബു നിർമ്മിച്ച “ചാപ്പ കുത്ത് ” ഇതിനകം നാല്പതോളം ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി.

വിനോദ് കെ ശരവൺ, പാണ്ഡ്യൻ കുപ്പൻ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു.

ഷിബു കല്ലാർ,നന്ദു ശശിധരൻ എന്നിവരുടെ വരികൾക്ക് ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷിബു കല്ലാർ സംഗീതം പകരുന്നു.

കെ എസ് ചിത്ര,ഉണ്ണി മേനോൻ, മധു ബാലകൃഷ്ണൻ, ശരത് സന്തോഷ് എന്നിവരാണ് ഗായകർ.ഷിബു കല്ലാർ തന്നെ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് ദാദാ സാഹിബ് ഫിലിം ഫെസ്റ്റിവൽ അവാർഡ് ലഭിച്ചിട്ടുണ്ട്.

കോ പ്രൊഡ്യൂസർ- ഗായത്രി എസ്, ആവണി എസ് യാദവ്, എഡിറ്റിംഗ്-വി എസ് വിശാൽ,സുനിൽ എം കെ, പ്രൊഡക്ഷൻ കൺട്രോളർ-വെങ്കിട് മാണിക്യം,പ്രൊഡക്ഷൻ മാനേജർ-ജോളി ഷിബു, കല-ആചാരി ഗോവിന്ദ്,

കോസ്റ്റ്യൂംസ്- സക്കീർ, സ്റ്റിൽസ്-ജയൻ ഡി ഫ്രെയിംസ്, അസോസിയേറ്റ് ഡയറക്ടർ-രാഹുൽ ശ്രീന മോഹനൻ, അനൂപ് കൊച്ചിൻ,സൗണ്ട് ഡിസൈൻ-സോണി ജെയിംസ്,ഡി ഐ-പ്രൊമോ വർക്ക്സ് ചെന്നൈ,പോസ്റ്റർ ഡിസൈൻ-മനോജ് മാണി,വിതരണം-വൈഡ് സ്ക്രീൻ പ്രൊഡക്ഷൻസ്,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...