കോട്ടയത്ത് മത്സരിക്കുന്നത് കേരളത്തിലെ ഒന്നാമനായ എം.പി. ചാഴികാടൻ

പാലാ: 100 ശതമാനം ഫണ്ട് വിനിയോഗവും വികസന പ്രവര്‍ത്തനങ്ങളും വഴി കേരളത്തിലെ ഒന്നാമനായ എംപിയെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയത്ത് വീണ്ടും മത്സരിപ്പിക്കുന്നതെന്ന് മന്ത്രി വാസവന്‍.

എതിരാളികള്‍ പോലും അംഗീകരിച്ചു കഴിഞ്ഞ വികസനവും വ്യക്തിത്വവുമാണ് തോമസ് ചാഴികാടനെ മുന്നിലെത്തിക്കുന്നതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.

കൊല്ലപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ പാലാ നിയോജക മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി അധ്യക്ഷത വഹിച്ചു.

ഭരണഘടനയുടെ നിലനില്‍പ്പിനായുള്ള പോരാട്ടമാണിതെന്നും ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് ഈ തെരഞ്ഞെടുപ്പ് തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

എല്‍ഡിഎഫ് നേതാക്കളും യോഗത്തില്‍ സംസാരിച്ചു. തുടര്‍ന്ന് പാലാ നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു.

ജോസ് കെ മാണി എംപിയും പര്യടന കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് അഭ്യര്‍ഥനയുമായി കടകള്‍ കയറിയിറങ്ങി.

പാലാ നിയോജക മണ്ഡലത്തിലെ ആദ്യഘട്ട പര്യടനമാണ് ചൊവ്വാഴ്ച നടന്നത്.

കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, മീനച്ചില്‍, എലിക്കുളം പഞ്ചായത്തുകളിലായിരുന്നു പര്യടനം.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക്...

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...