ചണ്ഡീഗഡിലെ ഒരു ഡോക്ടർ തൻ്റെ മുത്തച്ഛൻ നടത്തിയ ചില പഴയ നിക്ഷേപങ്ങൾ ഈയിടെ കണ്ടെടുത്തു.
പീഡിയാട്രിക് സർജനായ ഡോ. തൻമയ് മോതിവാലയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങിയ ഷെയർ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്.
1994-ൽ തൻ്റെ മുത്തച്ഛൻ വാങ്ങിയ ₹ 500 വിലയുള്ള എസ്ബിഐ ഓഹരികളാണ് അദ്ദേഹത്തിന് ലഭിച്ചത്.
മുത്തച്ഛൻ ഒരിക്കലും അത് വിറ്റില്ല.
അതിനെക്കുറിച്ച് ഓർമ്മ പോലും ഉണ്ടായിരുന്നില്ല.
ഇപ്പോൾ ആ നിക്ഷേപം ഗണ്യമായ തുകയായി വർദ്ധിച്ചിരുന്നു.
മൂന്ന് പതിറ്റാണ്ട് പിന്നിട്ടപ്പോൾ 750 മടങ്ങ് റിട്ടേൺ എസ്ബിഐ ഓഹരികൾ നൽകി.
അതിൻ്റെ ഇപ്പോഴത്തെ മൂല്യം 3.75 ലക്ഷം രൂപയുണ്ടെന്ന് ഡോക്ടർ വെളിപ്പെടുത്തി.
എക്‌സിലെ ഒരു പോസ്റ്റിൽ ഡോ മോതിവാല എഴുതി, ”എൻ്റെ മുത്തച്ഛൻ 1994-ൽ 500 ₹ മൂല്യമുള്ള എസ്ബിഐ ഓഹരികൾ വാങ്ങിയിരുന്നു.”
“അവർ അത് മറന്നു പോയിരുന്നു. അവർ എന്തിനാണ് ഇത് വാങ്ങിയതെന്നും അവർ അത് കൈവശം വച്ചിട്ടുണ്ടോ എന്നും അവർക്ക് അറിയില്ലായിരുന്നു.”
“കുടുംബത്തിൻ്റെ രേഖകൾ തിരയുന്നതിനിടെ ആണ് സർട്ടിഫിക്കറ്റുകൾ ഞാൻ കണ്ടെത്തിയത്.”
”ഇപ്പോഴത്തെ മൂല്യനിർണയത്തെക്കുറിച്ച് പലരും ചോദിച്ചു. ഇത് ലാഭവിഹിതം ഒഴികെ ഏകദേശം 3.75L ആണ്. 30 വർഷത്തിനുള്ളിൽ 750 മടങ്ങ്. തീർച്ചയായും വലുതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പണത്തിൻ്റെ ആവശ്യമില്ലാത്തതിനാൽ ഈ ഓഹരികൾ കൈവശം വയ്ക്കാൻ താൻ ഇപ്പോൾ തീരുമാനിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.