പ്രോട്ടീനുണ്ട്, ഫൈബറുണ്ട്, കാര്‍ബോ ഹൈഡ്രേറ്റുണ്ട്..

ആവിയില്‍ വെച്ചുണ്ടാക്കുന്ന വെളുത്തനിറത്തില്‍ വട്ടത്തിലുള്ള ഇഡ്ഡലി തികച്ചും ദക്ഷിണേന്ത്യന്‍ പലഹാരമാണെന്ന് ചരിത്രരേഖകള്‍ പറയുന്നു.

മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബര്‍മ്മ തുടങ്ങിയ രാജ്യങ്ങളിലുള്ളവരും പ്രാതലിനായി ഇഡ്ഡലി കഴിക്കുന്നവരാണ്.

തേങ്ങാചട്ണിയും ചമ്മന്തിപ്പൊടിയും സാമ്പാറുമാണ് ഇഡ്ഡലിയുടെ കറികള്‍.

ഓരോ ഇഡ്ഡലിയിലും ഏതാണ്ട് 40 കലോറിയുണ്ടാകും.

ഇഡ്ഡലിയില്‍ കൊഴുപ്പില്ല, പ്രോട്ടീനുണ്ട്, ഫൈബറുണ്ട്, കാര്‍ബോഹൈഡ്രേറ്റുണ്ട്.

കൂടാതെ ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ തുടങ്ങിയവയും ചെറിയ അളവിലുണ്ട്.

സാമ്പാറില്‍ കുതിര്‍ത്ത സാമ്പാര്‍ ഇഡ്ഡലി, രസത്തില്‍ ഇട്ട രസഇഡ്ഡലി, റവഇഡ്ഡലി, ആന്ധ്രയിലെ നെയ്ഇഡ്ഡലി, ഉലുവഇഡ്ഡലി തുടങ്ങി ഇഡ്ഡലികളും പലതരം.

കേരളത്തിലെ പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന ഗ്രാമം ഇഡ്ഡലിക്ക് പേരുകേട്ടതാണ്.

വിറകടുപ്പില്‍ പാകം ചെയ്യുന്ന ഈ ഇഡ്ഡലിക്ക് ഒരു പ്രത്യേക രുചിയാണ്.

വിദേശികള്‍ പോലും രാമശ്ശേരി ഇഡ്ഡലിയുടെ ആസ്വാദകരാണ്.

Leave a Reply

spot_img

Related articles

കേരള ഐഎസ് മൊഡ്യൂൾ കേസ്; NIA പ്രതിചേർത്ത 2 പേർക്ക് ഹൈക്കോടതി ജാമ്യം

തീവ്രവാദ കേസിൽ എൻ ഐ എക്ക് കനത്ത തിരിച്ചടി. ഭീകര സംഘടനയായ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേരളത്തിൽ സംഘടനയുടെ ശാഖ രൂപീകരിച്ചെന്ന കേസിൽ...

തിയറ്ററുകളിൽ തീ പടർത്തിയ എമ്പുരാനിലെ ജംഗിൾ പൊളി സീൻ പുറത്ത്

എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കേരളത്തിലേയ്ക്കുള്ള തിരിച്ചുവരവിന്റെ സീനും ഗാനവും പുറത്തു വിട്ട് അണിയറപ്രവർത്തകർ.ലൂസിഫറിലെ ‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ റീപ്രൈസ് പതിപ്പായിരുന്നു എമ്പുരാനിൽ ഉപയോഗിച്ചത്....

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട; 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു

തമിഴ്‌നാട് ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. സാമ്പിയ സ്വദേശിയായ യുവതിയില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്....

ചൈനയ്ക്ക് മേൽ 104 % അധിക തീരുവ ചുമത്തി അമേരിക്ക; നാളെ മുതൽ പ്രാബല്യത്തിൽ വരും

ചൈനയ്ക്ക് മേൽ അധിക തീരുവ ഏർപ്പെടുത്തി അമേരിക്ക. 104% അധിക തീരുവയാണ് ചുമത്തിയിരിക്കുന്നത്. തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു....