കോട്ടയത്ത് മൂന്നു പത്രിക തള്ളി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധനയിൽ മൂന്നു പേരുടെ പത്രിക തള്ളി.

14 പത്രിക സ്വീകരിച്ചു.

17 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്.

സ്വതന്ത്രസ്ഥാനാർഥികളായ ഫ്രാൻസിസ് ഇ. ജോർജ്, ഫ്രാൻസിസ് ജോർജ്, കേരളാ കോൺഗ്രസ് (എം.) സ്ഥാനാർഥി ബേബി മത്തായി എന്നിവരുടെ പത്രികകളാണ് തള്ളിയത്.

വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സൂക്ഷ്മ പരിശോധന.

സ്ഥാനാർഥികൾ, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവർ സൂക്ഷ്പരിശോധനയിൽ പങ്കെടുത്തു.

സൂക്ഷ്പരിശോധനയിൽ സ്വീകരിച്ച നാമനിർദേശപത്രികകൾ:

തോമസ് ചാഴികാടൻ (കേരളാ കോൺഗ്രസ് എം), കെ. ഫ്രാൻസിസ് ജോർജ്ജ് (കേരളാ കോൺഗ്രസ്), തുഷാർ (ഭാരത് ധർമ ജന സേന), വിജുമോൻ ചെറിയാൻ (ബഹുജൻ സമാജ് പാർട്ടി), തമ്പി (എസ്.യു.സി.ഐ.സി), പി.ഒ. പീറ്റർ (സമാജ്വാദി ജന പരിഷത്ത്), സ്വതന്ത്രസ്ഥാനാർഥികളായ ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്, സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം., ചന്ദ്രബോസ് പി, സുനിൽ കുമാർ, ജോസിൻ കെ. ജോസഫ്, മന്മഥൻ.

ഏപ്രിൽ എട്ടിന് ഉച്ചകഴിഞ്ഞു മൂന്നുമണിവരെ നാമനിർദേശ പത്രിക പിൻവലിക്കാം.

മൂന്നിന് സ്ഥാനാർഥികൾക്കു ചിഹ്നം അനുവദിക്കും.

Leave a Reply

spot_img

Related articles

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

നിലമ്പൂരില്‍ സ്വതന്ത്ര പരീക്ഷണം തുടരാൻ സിപിഎം; യു. ഷറഫലി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥി പരിഗണനയില്‍

നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോള്‍ താരവും സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ്...