തിരുവനന്തപുരം; ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ച് ഐഎംഎ തിരുവനന്തപുരം ബ്രാഞ്ച്, പബ്ലിക് ഹെൽത്ത് ഫോറത്തിന്റേയും, ഗ്ലോബൽ ഹെൽത്ത് ഓഫ് പബ്ലിക് ഹെൽത്ത്, കിംസ് ആശുപത്രി എന്നിവരുമായി സഹകരിച്ച് ഞാറാഴ്ച വാക്കത്തോണും, ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.
രാവിലെ 7 മണിക്ക് മാനവീയം വീഥിയിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ ഡി സി പി നിധിൻ രാജ് ഐ പി എസ് ഉദ്ഘാനം ചെയ്യും.
തുടർന്ന് ജനറൽ ആശുപത്രിക്ക് എതിർ വശത്തെ ഐ എം എ ഹാളിൽ വെച്ച് രാവിലെ 9 മണിക്ക് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ് മത്സരം ഡി എം ഇ ഡോ തോമസ് മാത്യു ഉദ്ഘാടനം ചെയ്യും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 10,000 രൂപയും, രണ്ടാം സ്ഥാനം നേടുന്നവർക്ക് 5,000 രൂപയും, മൂന്നാം സ്ഥാനം നേടുന്നവർക്ക് 3,000 രൂപയും സമ്മാനമായി നൽകും.