കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം 2024 – കൃതികൾ ക്ഷണിച്ചു

തിരുവനന്തപുരം : എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, കെ.എം. ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരം, (ശാസ്ത്രം/ശാസ്ത്രേതരം), എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരം എന്നിവയ്ക്കായി കൃതികൾ ക്ഷണിച്ചതായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അറിയിച്ചു.

2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലിക കൃതികളും അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി. ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്കാരങ്ങൾക്കായി പരിഗണിക്കുക.

ഇതിനുമുന്‍പ് ഏതെങ്കിലും വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവരുടെ കൃതികള്‍ അതാതു വിഭാഗങ്ങളില്‍ പരിഗണിക്കുന്നതല്ല.

ഗ്രന്ഥകര്‍ത്താക്കള്‍, അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പ്രസാധകര്‍, സാഹിത്യസാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ക്ക് അവാര്‍ഡ് പരിഗണനക്കുള്ള കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ അയച്ചുതരാവുന്നതാണ്.

പുരസ്കാരത്തിന് സമർപ്പിക്കുന്ന കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ നാല് പകർപ്പുകളാണ് സമർപ്പിക്കേണ്ടത്.

പുരസ്കാരത്തിനുളള സമർപ്പണങ്ങൾ 2024 മെയ് 31 നകം ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ , തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിച്ചിരിക്കണം.

പുരസ്കാരത്തിനായി സമർപ്പിക്കുന്ന കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ എന്നിവ തിരികെ നൽകുന്നതല്ല.

സമർപ്പണങ്ങൾ ഓരോന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ മെമ്പർ സെക്രട്ടറിയായ ബന്ധപ്പെട്ട വിഭാഗത്തിലെ മൂന്നു വിദഗ്ധർ അടങ്ങിയ ജൂറി പരിശോധിച്ച് വിധിനിർണയിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പുരസ്കാരദാനം.

എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം – ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ, ഭാഷാ സാഹിത്യപഠനങ്ങൾ, സാമൂഹികശാസ്ത്രം, കല/ സാംസ്കാരിക പഠനങ്ങൾ എന്നീ മേഖലകളിലുളള കൃതികളാണ് പരിഗണിക്കുക.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് പുരസ്കാരമായി നൽകുന്നത്.

എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരം-ആംഗലേയ ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുക.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്കാരമായി നൽകുന്നത്.

ഡോ. കെ.എം ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരം- ശാസ്ത്രം/ശാസ്ത്രേതരം എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നത്.

2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുളള കാലയളവിൽ ഏതെങ്കിലും ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാർഡ് ചെയ്യപ്പെട്ട ഡോക്ടറൽ / പോസ്റ്റ് ഡോക്ടറൽ ശാസ്ത്രം/ശാസ്ത്രേതരം എന്നീ വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങളോ, മറ്റു ഭാഷകളിൽ സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയിരിക്കണം സമർപ്പിക്കേണ്ടത്.

ഓരോ വിഭാഗത്തിനും അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് പുരസ്കാരമായി നൽകുന്നത്.

ഫോണ്‍ : 9447 95 61 62.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...