പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം

ലോക്‌സഭ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാം

ഏപ്രില്‍ 9 ന് പ്രത്യേക അവസരം
2024 ലോക്‌സഭ പൊതുതിരഞ്ഞെടുപ്പിന്റെ പോളിങ് ഡ്യൂട്ടിക്കും ഇലക്ഷന്‍ സംബന്ധിച്ച് മറ്റ് ഡ്യൂട്ടിക്കും നിയോഗിച്ചിട്ടുള്ള മറ്റു ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിനായി അപേക്ഷിക്കുന്നതിന് ഏപ്രില്‍ 9 ന് രാവിലെ 10 മണി മുതല്‍ ഓരോ നിയമസഭാമണ്ഡലത്തിലെയും പരിശീലന കേന്ദ്രങ്ങളില്‍ തയ്യാറാക്കിയിട്ടുളള ഫെസിലിറ്റേഷന്‍ സെന്ററില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ അറിയിച്ചു.

പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോറം 12 ല്‍ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉത്തരവ് എന്നിവയുടെ പകര്‍പ്പ് സഹിതം ഫെസിലിറ്റേഷന്‍ സെന്ററില്‍ സമര്‍പ്പിക്കണം.

പരിശീലനകേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം നമ്പറായ 1950 (ടോള്‍ ഫ്രീ) ല്‍ ബന്ധപ്പെടാവുന്നതാണ്.

എല്ലാ ഉദ്യോഗസ്ഥരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...