സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ സിനിമയിൽ ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു,പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ
സപ്ത തരംഗ് ക്രിയേഷൻസ് ,സമീർ ചെമ്പയിൽ, രഘുനാഥ് പാലേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
രഘുനാഥ് പലേരിയും അൻവർ അലിയും ചേർന്നാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.
ഛായാഗ്രഹണം- എൽദോസ് ജോർജ്, എഡിറ്റിങ്-മനോജ് സി. എസ്. , കലാസംവിധാനം- അരുൺ ജോസ്, മേക്കപ്പ്-അമൽ കുമാർ, സംഗീത സംവിധാനം-അങ്കിത് മേനോൻ, വർക്കി,
ആലാപനം രവി .ജി ,നാരായണി ഗോപൻ പശ്ചാത്തല സംഗീതം-വർക്കി,
സൗണ്ട് ഡിസൈൻ-
രംഗനാഥ് രവി, മിക്സിങ്-വിപിൻ. വി. നായർ, പ്രൊഡക്ഷൻ കൺട്രോളർ-ഏൽദോ സെൽവരാജ്, കോസ്റ്റ്യൂം ഡിസൈൻ-നിസ്സാർ റഹ്മത്ത്,കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല സ്റ്റിൽസ്: ഷാജി നാഥൻ, സ്റ്റണ്ട്-കെവിൻ കുമാർ, പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർസ്-
അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ- ലിജു പ്രഭാകർ, വിഷ്വൽ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഉണ്ണി സി, എ.കെ രജിലേഷ്,
ഡിസൈൻസ്-തോട്ട് സ്റ്റേഷൻ,പി ആർ ഒ-എ എസ് ദിനേശ്,