ഇടതു സ്ഥാനാര്‍ഥികളുടെ ഓണ്‍ലൈന്‍ കണ്‍വെന്‍ഷൻ

ഏഴു മണ്ഡലങ്ങളിലെ ഇടതു സ്ഥാനാര്‍ഥികളുടെ ഓണ്‍ലൈന്‍ കണ്‍വെന്‍ഷനൊരുക്കി യുഎഇ പ്രവാസികൂട്ടായ്മ – ആര്‍ദ്രം

കോട്ടയം – സംസ്ഥാനത്തെ ഇടതുപക്ഷ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന് വിജയാശംസകളുമായി യുഎഇയില്‍ പ്രവാസി കൂട്ടായ്മ. നാട്ടിലെ ഇലക്ഷന്റെ തിരക്കേറിയ പ്രചാരണ ചൂടിനിടെ ഓണ്‍ലൈന്‍ കണ്‍വന്‍ഷനില്‍ കേരളത്തിലെ ഇടതു സ്ഥാനാര്‍ഥികള്‍ പങ്കെടുത്തത് പ്രവാസ ലോകത്തും ആവേശമായി .

യുഎഇയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രവാസി കേരള കോണ്‍ഗ്രസിന്റെ സംയുക്ത വേദിയായ ‘ആര്‍ദ്രം’ കൂട്ടായ്മയാണ് ലോക്‌സഭാ ഇലക്ഷനു മുന്നോടിയായി വിപുലമായ യോഗം വിളിച്ചു ചേര്‍ത്തത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന മധ്യമേഖല കണ്‍വെന്‍ഷനില്‍ സംസ്ഥാനത്തെ ഏഴു മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഓണ്‍ലൈനായി പങ്കെടുത്തു. കെ. രാധാകൃഷ്ണന്‍ ( ആലത്തൂര്‍) വി.എസ് സുനില്‍കുമാര്‍ ( തൃശൂര്‍) സി. രവീന്ദ്രനാഥ് ( ചാലക്കുടി) കെ.ജെ ഷൈന്‍ ( എറണാകുളം) ജോയ്‌സ് ജോര്‍ജ് ( ഇടുക്കി) തോമസ് ചാഴികാടന്‍ ( കോട്ടയം) ടിഎം തോമസ് ഐസക് ( പത്തനംതിട്ട) എന്നിവര്‍ക്ക് പ്രവാസി കൂട്ടായ്മ വിജയാശംകള്‍ നേര്‍ന്നു. പ്രചാരണത്തിന്റെ തിരക്കിലും ഓണ്‍ലൈനായി യോഗത്തിനെത്തിയ നേതാക്കള്‍ക്ക് കൂട്ടായ്മ ആശംസയും പിന്തുണയും അറിയിച്ചു.

ഓണ്‍ലൈന്‍ കണ്‍വെന്‍ഷന്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവും, ഐടി വിംഗ് കോര്‍ഡിനേറ്ററുമായ എബ്രഹാം പി സണ്ണി ഉദ്ഘാടനം ചെയ്തു.രാജേഷ് ജോണ്‍ ആറ്റുമണലില്‍, സൈമണ്‍ തേക്കാനത്ത്, വാഹിദ് നാട്ടിക, ഹമീദ് സാഹിബ്, അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....