യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച.
സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ കൂട്ട കവർച്ച നടന്നത്.
ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും, പേഴ്സും, മറ്റ് രേഖകളും ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടു. ഇവരിൽ ഏറെ പേരും മലയാളി യാത്രക്കാരാണ്.
എസി കോച്ചുകളിലാണ് പ്രധാനമായും കവർച്ച നടന്നത്.
യാത്രക്കാർ പരാതി നൽകാനായി സേലത്ത് ഇറങ്ങി.
സേലം കേന്ദ്രീകരിച്ചാണ് കവർച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം.
യാത്രക്കാർ നഷ്ടപ്പെട്ട ഐഫോൺ ലൊക്കേഷൻ പിൻതുടർന്നപ്പോഴാണ് ഈ വിവരം ലഭിച്ചത്.