സിദ്ധാർത്ഥന്റെ മരണം;സിബിഐ ഇന്ന് മൊഴിയെടുക്കും

പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാ‍ർത്ഥിയായ സിദ്ധാർത്ഥന്റെ മരണത്തില്‍, സിബിഐ സംഘം ഇന്ന് അച്ഛന്റെയും അമ്മാവന്റെയും മൊഴിയെടുക്കും.

കോളേജില്‍ പരിശോധന നടത്തിയ സംഘം, സിദ്ധാർത്ഥൻ ആള്‍ക്കൂട്ട വിചാരണ ഉണ്ടായ ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ മൊഴിയുമെടുത്തു.

സിബിഐ പൂക്കോട് കോളേജില്‍ പരിശോധന സംഘടിപ്പിച്ചു.

ഹോസ്റ്റല്‍, മുറി, എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

അന്വേഷണസംഘം വിദ്യാർത്ഥികളുടെ മൊഴിയെടുപ്പ് തുടരുന്നു.

സിദ്ധാർത്ഥന്റെ മരണത്തില്‍ പ്രതിപ്പട്ടിക ഒരുക്കി സിബിഐ. പട്ടിക വലുതാകുമെന്നാണ് സിബിഐ നല്‍കുന്ന സൂചന.

കഴിഞ്ഞ ദിവസം സിബിഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറില്‍ 21 പ്രതികളെയാണ് ഉള്‍പ്പെടുത്തിയത്.

ഇതിന് മുൻപ് കേസ് അന്വേഷിച്ച കല്‍പ്പറ്റ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് 20 പേരെയാണ് പ്രതി പട്ടികയില്‍ ചേർത്തിരുന്നത്.

ഇവർക്ക് പുറമെ ഒരാള്‍ കൂടി സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്.

എന്നാല്‍ ഇയാളുടെ പേര് ഇതുവരെ പരാമർശിച്ചിട്ടില്ല

Leave a Reply

spot_img

Related articles

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...

ജോലിയിൽ അവധി ചോദിച്ച ഹോട്ടൽ ജീവനക്കാരനെ ഹോട്ടലുടമ കുത്തി പരിക്കേൽപ്പിച്ചു

ജോലിയിൽ അവധി ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ.ഹോട്ടലുമയുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.വക്കം പുത്തൻവിളയിൽ...