‘ദ കേരള സ്റ്റോറി’ പ്രദർശനത്തില്‍ പ്രതികരണവുമായി ഡോ.ഗീവർഗീസ് മാർ കൂറിലോസ്

രൂപതകളുടെ ദ കേരള സ്റ്റോറി പ്രദർശനത്തില്‍ പ്രതികരണവുമായി നിരണം മുൻ ഭദ്രാസനാധന ഡോ.ഗീവർഗീസ് മാർ കൂറിലോസ്.

യേശു ക്രിസ്തുവിന്‍റെ പേരിലുള്ള സഭകള്‍ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറി അഥവാ സ്നേഹത്തിന്‍റെ കഥകളാണെന്നും അല്ലാതെ ഹേറ്റ് സ്റ്റോറികളല്ലെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം….

യേശുക്രിസ്തുവിന്‍റെ പേരിലുള്ള സഭകള്‍ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും “ലവ് സ്റ്റോറി ” ( സ്നേഹത്തിന്‍റെ കഥകള്‍) കളാണ്, മറിച്ച്‌ “ഹേറ്റ് സ്റ്റോറി ” ( വിദ്വേഷത്തിന്‍റെ കഥകള്‍ ) കളല്ല.

പ്രണയത്തിനെതിരായ ബോധവത്ക്കരണമെന്ന നിലയില്‍ കഴിഞ്ഞ ദിവസം ഇടുക്കി അതിരൂപത ദ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു.

പിന്നാലെ താമരശ്ശേരി രൂപതയും സിനിമ പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

നിരോധിത സിനിമ അല്ലാത്തതിനാല്‍ പ്രദർശിപ്പിക്കുന്നതില്‍ തെറ്റില്ല.

സിനിമ പ്രദർശിപ്പിച്ചതില്‍ ഇടുക്കി രൂപതയെ ഒറ്റപ്പെടുത്തെണ്ടതില്ല.

അജണ്ട വെച്ചുള്ള പ്രണയങ്ങള്‍ക്ക് എതിരെ ബോധവത്കരണം വേണം.

മതപരിവർത്തനം ലക്ഷ്യമിട്ടുള്ള പ്രണയങ്ങള്‍ എതിർക്കപ്പെടണമെന്നും താമരശേരി രൂപത വ്യക്തമാക്കിയിരുന്നു.

Leave a Reply

spot_img

Related articles

ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

മയക്കുമരുന്ന് ഉപയോ​ഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം.ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി...

ഷൈൻ ടോം ചാക്കോ അറസ്‌റ്റിൽ

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) ആക്ടിലെ...

രാസലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ

താൻ രാസലഹരി ഉപയോഗിക്കാറില്ലന്ന് ഷൈൻ ടോം ചാക്കോ പോലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. രാസലഹരി ഇടപാടുകാരുമായി ബന്ധമില്ല.തന്നെ അക്രമിക്കാൻ ആരോ മുറിയിലേക്ക് വന്നതെന്ന് കരുതി...

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി

പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ...