ബഡ്ജറ്റ് ലാബ് ഫിലിംസിൻ്റെ ബാനറിൽ
നിഷാന്ത് പിള്ള, മുഹമ്മമ് റാഫി എന്നിവർ നിർമ്മിച്ച
വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാർത്തി ശ്രീക്കുട്ടൻ
എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ക്ലീൻ യു സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്പ്രദർശനത്തിന് തയ്യാറെടുത്തു കഴിഞ്ഞു.
യു.പി.സ്കൂൾ പഞ്ചാത്തലത്തിലൂടെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ടു കുട്ടികളെ പ്രധാനമാവും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
വാഴൂർ ജോസ്.