കെ ബാബുവിനെതിരെ, എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി നാളെ

തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെതിരെ, എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും.

അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ച കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വിധി പറയുന്നത്.

തെര‍ഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വച്ചന്നാണ് പ്രധാന ആരോപണം.

കെ ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മാർച്ചിൽ തൃപ്പൂണിത്തുറയിൽ കെ ബാബുവിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.

ശബരിമല വിഷയത്തിൽ അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളടക്കം ഉയർത്തിയായിരുന്നു എം സ്വരാജിന്റെ ഹർജി.

എന്നാൽ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നുമാണ് കെ ബാബുവിന്റെ വാദം.

സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്.

ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയർത്തി അയ്യപ്പനെ മുൻനിർത്തിയാണ് കെ ബാബു പ്രചാരണം നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയിലെത്തിയത്.

മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം.

പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയിൽ സമർപ്പിച്ചു.

കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവും കോടതിയിലെത്തി.

ഹർജി പരിഗണിച്ച കോടതി ബാബുവിന്‍റെ തടസ്സവാദം തള്ളി സ്വരാജ് നൽകിയ കേസ് നിലനിൽക്കുന്നതെന്നും വ്യക്തമാക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

കൊടകര കുഴല്‍പ്പണ കേസ്: തിരൂര്‍ സതീശന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി. തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ...

പ്രദീപും, രാഹുലും സത്യപ്രതിജ്ഞ ചെയ്തു

ചേലക്കര നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎമ്മിൻ്റെ യു.ആർ പ്രദീപ്, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ...

യു.ആർ. പ്രദീപ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന്

ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ വിജയിച്ച യു.ആർ. പ്രദീപ്,പാലക്കാട്ട് വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്...

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...