കാഞ്ഞിരപ്പള്ളിയിൽ എം.ഡി എം .എ യും, കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയിൽ.
ഇടക്കുന്നം തച്ചുകുളം വീട്ടിൽ മുഹമ്മദ് അസറുദീനെയാണ് കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
4.4 ഗ്രാം എം.ഡി.എം.എയും, 22 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെടുത്തു.
ബാംഗ്ലൂരിൽ നിന്നാണ് എം.ഡി എം എ യും കഞ്ചാവും എത്തിച്ചതെന്ന് എക്സൈസ് സംഘം പറഞ്ഞു.
നാലിരട്ടി വരെ വിലയ്ക്ക് വില്പന നടത്തുകയായിരുന്നു ലക്ഷ്യം.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.