വാട്സാപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 16 ൽ നിന്ന് 13 ലേക്കാണ് മെറ്റ കുറച്ചത്.
മെറ്റയുടെ നടപടിക്കെതിരെ വിമർശനവുമായി സാമൂഹ്യപ്രവർത്തകരും ടെക്കികളും രംഗത്തെത്തി.അതെസമയം പുതിയ പരിഷ്കാരം യുകെയിലും യൂറോപ്യൻ യൂണിയനിലും വ്യാഴാഴ്ച മുതൽ നിലവിൽ വന്നു.
ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി കുറച്ച നടപടിക്കെതിരെ വിമർശനവുമായി ടെക്കികൾ അടക്കമുള്ളവർ രംഗത്തെത്തി.മെറ്റയുടെ നടപടിക്കെതിരെ സ്മാർട്ട്ഫോൺ ഫ്രീ ചൈൽഡ്ഹുഡ് എന്ന ഗ്രൂപ്പ് വിമർശനവുമായി രംഗത്തെത്തി. ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ പറഞ്ഞു.
പ്രായം 16-ൽ നിന്ന് 13 വയസ്സായി കുറയ്ക്കുന്നത് തെറ്റായ തീരുമാനമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മന:ശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ, മാനസികാരോഗ്യ വിദഗ്ധർ എന്നിവർ ഉന്നയിക്കുന്ന ആശങ്കയെ മെറ്റ അവഗണിച്ചതിനെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.എന്നാൽ ഭൂരിപക്ഷം രാജ്യങ്ങൾക്കും അനുസൃതമായ പ്രായപരിധിയാണ് നടപ്പിലാക്കിയതെന്നാണ് വാട്‌സ്ആപ്പിന്റെ നിലപാട്.