ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവളം

ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിലുള്ള പൊതുതെളിവെടുപ്പ് ഏപ്രിൽ 15ന് നടക്കും

രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു കോട്ടയം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ആണ് തെളിവെടുപ്പ്.

പൊതു ജനങ്ങൾക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ തെളിവെടുപ്പുവേളയിൽ ഉന്നയിക്കാം.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ എരുമേലി സൗത്ത് വില്ലേജിലെ ബ്ലോക്ക് നമ്പർ 23ൽ 20, 21, 22, 23, 24, 25, 26, 27, 30, 31, 32, 33, 34, 35, 36, 37, 38, 39, 13, 168, 169, 170, 171, 172, 173, 174, 175, 176, 177 184, 167, 166, 165, 146, 40, 41, 42, 43 4 0 2208 281 282 283 എന്നീ സർവേ നമ്പറുകളിലും, മണിമല ഗ്രാമപഞ്ചായത്തിലെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പർ 19ൽ 413, 414, 421, 422, 423 ബ്ലോക്ക് നമ്പർ 21 ൽ 191, 192, 299 എന്നീ സർവേ നമ്പറുകളിലെ 1,039,876 ഹെക്ടർ വിസ്തൃതിയുള്ള ഭൂമിയിലാണ് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ശബരിമല ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവള പദ്ധതി ആരംഭിക്കുവാനുദേശിക്കുന്നത്.

Leave a Reply

spot_img

Related articles

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം

വീർപ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം.ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീൻ നാരായണ(13) ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച...

ഫിൻജാൽ ചുഴലിക്കാറ്റ് ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ 5 ദിവസം മഴ

ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി...

ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്....

പ്രധാനമന്ത്രിയുമായി നേരിട്ട് വികസിത് ഭാരത് ആശയങ്ങൾ പങ്കുവെക്കാൻ യുവാക്കൾക്ക് അവസരം

നാഷണൽ യൂത്ത് ഫെസ്റ്റിവലിൻ്റെ ഭാഗമായി ന്യൂഡൽ ഹിയിലെ ഭാരത് മണ്ഡപത്തിൽ നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൻറെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും...