തകർപ്പൻ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗില്‍ പ്ലേ ഓഫിന് മുന്നോടിയായുള്ള അവസാന മത്സരത്തില്‍ തകർപ്പൻ ജയവുമായി വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്സ്.

അവസാന ലീഗ് മത്സരത്തില്‍ ഹൈദരാബാദിനെതിരായ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.

നാല് തോല്‍വികള്‍ക്കും ഒരു സമനിലയ്ക്കും പിന്നാലെ പ്രതീക്ഷയേകുന്ന വിജയമാണ് മഞ്ഞപ്പട നേടിയത്. സീസണില്‍ ഒരു വിജയം മാത്രം നേടിയ ഹൈദരാബാദ് നിരാശയോടെയാണ് കളം വിട്ടത്.
ലീഗില്‍ അവസാന സ്ഥാനക്കാരാണെങ്കിലും യുവനിരയുമായി ഇറങ്ങിയ ഹൈദരാബാദ് മികച്ച പോരാട്ടമാണ് നടത്തിയത്.

34-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടി. മധ്യനിരയില്‍ നിന്നും മുന്നേറ്റ താരമായെത്തിയ മുഹമ്മദ് അയ്മനാണ് ആദ്യം വല ചലിപ്പിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്താനും കൊമ്ബന്മാർക്ക് സാധിച്ചു.

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ കരുത്തോടെയാണ് . 51-ാം മിനിറ്റില്‍ ഡായ്സൂക്ക് സകായ് ലീഡ് ഉയർത്തി. 81-ാം മിനിറ്റില്‍ നിഹാല്‍ സുധീഷിന്റെ ഗോള്‍ കൂടെ ആയതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. എന്നാല്‍ ക്ലീൻ ഷീറ്റ് ബ്ലാസ്റ്റേഴ്സിന് നിഷേധിക്കപ്പെട്ടു.

88-ാം മിനിറ്റില്‍ ജാവോ വിക്ടർ ഹൈദരാബാദിനായി ആശ്വാസ ഗോള്‍ നേടി.

Leave a Reply

spot_img

Related articles

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...