മോദിയെത്തി, മോടിയോടെ

കുന്നംകുളത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയിലേക്ക് റോഡ് ഷോ ഒഴിവാക്കി നേരിട്ടെത്തുകയായിരുന്നു പ്രധാനമന്ത്രി.

വടക്കുന്നാഥൻ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ പുണ്യ ഭൂമികളെ നമിക്കുന്നുവെന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്.

ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിൻ 

ബിജെപി അടുത്ത അഞ്ച് വര്‍ഷം വികസത്തിനും പാരമ്പര്യത്തിനും പ്രധാന്യം നല്‍കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.

അടുത്ത 5 കൊല്ലത്തിനുള്ളിൽ കേരളത്തിന്‍റെ പാരമ്പര്യത്തെ അന്താരാഷ്ട തലത്തിൽ ബന്ധിപ്പിക്കും.

വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കൊണ്ടുവരും.  

പുതിയ പാതകൾ കൊണ്ടുവന്ന് കേരളത്തിൽ വലിയ വികസനം എത്തിക്കും.

രാജ്യത്ത് എക്സ്പ്രസ് വേകളും വിമാനത്താവളങ്ങളും ഉണ്ടാകുന്നു.

ഉത്തരേന്ത്യയിൽ ബുള്ളറ്റ് ട്രയിൻ യാഥാര്‍ത്ഥ്യമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രയിൻ കൊണ്ടുവരും.

മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ബുള്ളറ്റ് ട്രെയിനിന്‍റെ സര്‍വേ ആരംഭിക്കും.


“രാജ്യത്തിന്‍റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിത്.”

“നിങ്ങളുടെ , കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ്.”

“കോൺഗ്രസ് ഭരണകാലത്ത് ലോകത്തിന് മുന്നിൽ ഭാരതം ദുർബല രാജ്യമായിരുന്നു.”

“ഇന്ന് ലോകത്തിന് മുന്നിൽ ശക്തമായ രാജ്യം.”

“യുദ്ധരംഗത്ത് പെട്ടു പോയവരെ മടക്കിക്കൊണ്ടുവരാൻ ശക്തിയുള്ള രാജ്യമാണിത്.”

“കോവിഡ് വാക്സിൻ സ്വന്തമായി വികസിപ്പിച്ചെടുത്ത രാജ്യമാണിത്.”

പത്തു കൊല്ലം കണ്ടത് ട്രെയിലർ മാത്രമാണെന്നും ഇനിയാണ് കാണാനിരിക്കുന്നതെന്നും മോദി പറഞ്ഞു. ഇനിയാണ്  കാണാനിരിക്കുന്നത്.

എല്‍ഡിഎഫും യുഡിഎഫും കേരളത്തെ പിന്നോട്ടടിക്കുന്നുവെന്നാണ് മോദി പ്രസംഗത്തിൽ വിമർശനം ഉന്നയിച്ചത്.

ബി ജെ പി ഭരണത്തിൽ രാജ്യം മുൻപോട്ട് കുതിക്കുമ്പോഴാണ് എല്‍ഡിഎഫും യുഡിഎഫും കേരളത്തെ പിന്നോട്ടടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയത്.

എന്‍ഡിഎ  സർക്കാർ ഗുരുവിന്‍റെ ആദർശത്തിലുറച്ച് ജോലി ചെയ്യുന്നവരാണെന്നും ജൽ ജീവൻ മിഷന് കേരളത്തിൽ വേഗത പോരായെന്നും മോദി പറഞ്ഞു.

“അഴിമതിക്കാണ് ഇവിടുത്തെ സർക്കാരിന് താത്പര്യം. രാജസ്ഥാനിൽ വെള്ളമില്ല. എന്നാൽ, ഇവിടെ അങ്ങനെയാണോ സ്ഥിതി? എന്നെ അനുഗ്രഹിച്ചാൽ ഇവിടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കും.”

“ഗരീബ് കല്യാൺ അന്നയോജനയിലൂടെ 1 കോടി അമ്പത് ലക്ഷം പേർക്ക് റേഷൻ നൽകുന്ന കേരളത്തിൽ അടുത്ത 5 കൊല്ലം റേഷൻ തുടരും.” 

മത്സ്യ തൊഴിലാളി ക്ലസ്റ്റർ ഉണ്ടാക്കി അവരുടെ ജീവിതം മാറ്റിത്തീർക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ സർക്കാരെന്നും മോദി പറ‍ഞ്ഞു.

കരുവന്നൂര്‍ ബാങ്ക് ക്രമക്കേടിനെ നിശ്ശിതമായി വിമർശിച്ച പ്രധാനമന്ത്രി ജനങ്ങളുടെ പണം കൊള്ളയടിച്ച ഇടതുപക്ഷത്തെ പരിഹസിച്ചു.

“പാവങ്ങളുടെ പണമാണ് സിപിഎം കൊള്ള ചെയ്തത്.”

“അതുമൂലം എത്രയോ പെൺകുട്ടികളുടെ വിവാഹം മുടക്കി.”

“പലരുടെയും ജീവിതം താറുമാറായി.”

“മുഖ്യമന്ത്രി മൂന്ന് വര്‍ഷമായി നുണ പറയുകയാണ്.”

“പണം തിരികെ നൽകുമെന്നാണ് പറയുന്നത്.”

മോദിയാണ് നടപടി എടുത്തത്.

തട്ടിപ്പുകാരുടെ 90 കോടി ഇ ഡി കണ്ടുകെട്ടി.

യു പിയിൽ മത്സരിക്കാതെ കേരളത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയെയും മോദി പരിഹസിച്ചു.

സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു.

തുടർന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകും.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...