കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തത് വികസനത്തെ ബാധിച്ചു- രാഹുൽ ഗാന്ധി

കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്ന് രാഹുൽ ഗാന്ധി.

രണ്ടിടത്തും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് ബിജെപി സങ്കൽപം.

അതെങ്ങനെ നമ്മുടെ നാടിന്റേത് ആകും? ഒരു നേതാവ് മതിയെന്ന സങ്കൽപം നാടിനോടുള്ള അവഹേളനമാണ്.

മലയാളം ഹിന്ദിയേക്കാൻ ചെറുതാണെന്ന് പറഞ്ഞാൽ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണ്.

ഓരോ ഭാഷയും അതാത് നാഗാരികതയുമായി ഇഴ ചേര്‍ന്നു നിൽക്കുന്നതാണ്.

രാത്രിയാത്ര നിരോധനം പരിഹരിക്കാൻ ബാധ്യസ്ഥനാണ്.

പലകുറി പ്രധാനമന്ത്രിക്ക് ഈ ആവശ്യത്തിൽ കത്തെഴുതി.

വിഷയം പരിഹരിക്കാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന പ്രതീതിയാണ്.

എന്റെ അമ്മയോട് ഒരാഴ്ച ഇവിടെ വരാൻ നിര്‍ബന്ധിക്കും.

വയനാട്ടിൽ വരാതിരിക്കുമ്പോൾ ലോകത്തെ മികച്ച ഭൂമിയാണ് നഷ്ടപ്പെടുത്തുന്നതെന്ന് പറയാറുണ്ട്.

കോൺഗ്രസ് കേന്ദ്രത്തിൽ വന്നാൽ നിലമ്പൂര്‍ റെയിൽവെ സ്റ്റേഷന്റെ വികസനം യാഥാര്‍ത്ഥ്യമാക്കും.

പക്ഷെ ഒരു മെഡിക്കൽ കോളേജ് ഒരുക്കുക എളുപ്പമുള്ള കാര്യമല്ലേ? മുഖമന്ത്രിക്ക് പല തവണ താൻ എഴുതി.

പക്ഷെ പരിഹരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...