കോട്ടയം കൊടുങ്ങൂർ താമസിക്കുന്ന തൃശൂർ വെളുത്തൂർ സ്വദേശിനി ആന്റസ ജോസഫ് (21) ആണ് നാലാമത്തെ ആൾ.
2 നാൾ മുൻപാണ് ഇവർ കൊടുങ്ങൂരിലേക്ക് താമസം മാറ്റിയത് പുതിയ വീട്ടിലെ താമസത്തിന് മകൾ എത്താനിരിക്കയാണ് ഇറാന്‍ സൈന്യം കപ്പൽ പിടിച്ചെടുത്തത്തെന്നു പിതാവ് ബിജു എബ്രഹാം പറഞ്ഞു .
ഇന്ന് കമ്പനി അധികൃതർ ബന്ധപ്പെട്ടിരുന്നു. മകൾ സുരക്ഷിതയണെന്ന് അറിയിച്ചുവെന്നും പറഞ്ഞ പിതാവ്
മുഖ്യമന്ത്രി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ 3 മലയാളികൾ എന്നാണ് പറഞ്ഞതെന്നും തൻ്റെ മകൾ കൂടി ഉൾപ്പെടെ 4 പേരാണ് ഉള്ളതെന്നും മകളുടെ കാര്യം വിട്ട് കളഞ്ഞത് മനോവിഷമം ഉണ്ടാക്കിയെന്നും പറഞ്ഞു.
എത്രയും വേഗം എല്ലാവരെയും മോചിപ്പിക്കുവാൻ സർക്കാർ ഇടപെടണമെന്നും പിതാവ് ബിജു എബ്രഹാം ആവിശ്യപ്പെട്ടു.