കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചു

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ളെ നിയമം 2007 പ്രകാരം പെരിന്തല്‍മണ്ണ മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രുപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.


അപേക്ഷകര്‍ മുതിര്‍ന്ന പൗരന്‍മാരുടയും ദുര്‍ബല വിഭാഗക്കാരുടെയും ക്ഷേമത്തിനു വേണ്ടിയോ, വിദ്യാഭ്യാസം ആരോഗ്യം, ദാരിദ്ര ലഘൂകരണം, സ്ത്രീ ശാക്തീകരണം, സാമൂഹ്യക്ഷേമം, ഗ്രാമ വികസനം അല്ലെങ്കില്‍ അതിനോട് ബന്ധപ്പെട്ട മറ്റു മേഖലകളിലോ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന  ഒരു സംഘടനയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയും സംഘടനയിലെ മുതിര്‍ന്ന ഭാരവാഹിയുമായിരിക്കണം.

നല്ല നിയമ പരിജ്ഞാനം ഉണ്ടായിരിക്കണം. പെരിന്തല്‍മണ്ണ, ഏറനാട്, നിലമ്പൂര്‍, കൊണ്ടോട്ടി എന്നീ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.

മേല്‍ പരാമര്‍ശിച്ച മേഖലകളില്‍ മികച്ച പൊതു പ്രവര്‍ത്തന പരിചയവും നല്ല നിയമ പരിജ്ഞാനവും ഉള്ള വ്യക്തികള്‍ക്കും അപേക്ഷിക്കാം.

അപേക്ഷ സബ് കളക്ടറുടെ കാര്യാലയം, മിനി സിവില്‍ സ്റ്റേഷന് സമീപം, പെരിന്തല്‍മണ്ണ 679 322 എന്ന വിലാസത്തില്‍ 2024 ഏപ്രില്‍ 30 വൈകീട്ട് മൂന്നു മണിക്ക് മുമ്പ് ലഭിക്കണം. ഫോണ്‍ 04933- 227214.

Leave a Reply

spot_img

Related articles

നേഴ്സ് ഒഴിവ്

കാസറഗോഡ് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നേഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള...

എറണാകുളം മെഡിക്കൽ കോളേജിൽ നവജാത ശിശുക്കളുടെ ഐ സി യു താൽക്കാലികമായി പ്രവർത്തിക്കില്ല

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ നവജാത ശിശുക്കളുടെ ഐസിയു ഡിസംബർ നാല് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവർത്തിക്കില്ലെന്ന് മെഡിക്കൽ സൂപ്രണ്ട്...

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...