സിസ്റ്റർ ജോസ് മരിയ കൊലക്കേസ് – വിധി ഏപ്രിൽ 23 ന്

കോട്ടയം പിണ്ണക്കാനാട്
മൈലാടി എസ്. എച്ച് കോൺവെൻ്റിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റർ ജോസ് മരിയയെ (75) കൊലപ്പെടുത്തിയ കേസി പ്രതി കാസർഗോഡ് മൂന്നാട് സ്വദേശി സതീശ് ബാബുവിൻ്റെ ശിക്ഷ പറയുന്നത് ഈ മാസം 23 ലേക്ക് മാറ്റി.

കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.

പ്രതി സതീഷ് ബാബു വിനെയും കോടതിയിൽ ഹാജരാക്കി.

2015 ഏപ്രിൽ 17 നായിരുന്നു സംഭവം.

മോഷണശ്രമത്തിനിടെ പ്രതി കമ്പിവടിക്കൊണ്ട് സിസ്റ്ററെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പാലാ  ലിസ്യു മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണക്കിടെ സിസ്റ്റർ ജോസ് മരിയെ  കൊലപ്പെടുത്തിയ സംഭവത്തിൽ  പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഈ കൊലക്കേസിൽ നിലവിൽ ഈ കേസിൽ തിരുവന്തപുരം സെൻ്റർ ജയിൽ തടവിൽ കഴിയുകയാണ് പ്രതി സതീശ് ബാബു.

Leave a Reply

spot_img

Related articles

യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചു

ആലപ്പുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചതായി പരാതി. ജോലി നൽകാമെന്ന് പറഞ്ഞ് കോട്ടയത്തേക്ക് വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ടു പോയത്.കേസിൽ...

തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസർഗോഡ് ബേഡകത്ത് തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മണ്ണക്കുടയിൽ പലചരക്ക് കട നടത്തിയിരുന്ന രമിതയാണ് മരിച്ചത്. തമിഴ്നാട് സ്വദേശിനിയാണ്.മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം....

മഞ്ചേശ്വരത്ത് ഓട്ടോറിക്ഷാ ഡ്രൈവറെ കൊന്ന് കിണറ്റിൽ തള്ളി

കാസർഗോഡ് മഞ്ചേശ്വരത്ത് ഓട്ടോറിക്ഷാ ഡ്രൈവറെ കൊന്ന് കിണറ്റിൽ തള്ളി.കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരു മുല്‍ക്കി സ്വദേശി മുഹമ്മദ് ഷരീഫിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തിൽ കര്‍ണാടക...

ജേഷ്ഠൻ്റെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചായപാത്രം കൊണ്ടുള്ള ജേഷ്ഠൻ്റെ മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കോട്ടപ്പുറം ഉണ്യാത്തി പറമ്പിൽ ടി പി ഫൈസൽ ആണ് മരിച്ചത്. 35...