മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി

ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി.

അതിരപ്പള്ളിയിലാണ് സംഭവം.

ചാലക്കുടി പുഴയിൽ മുതലകളുടെ സാന്നിധ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നത് ഇതാദ്യമായിട്ടാണ് .

നാല് മുതലകുഞ്ഞുങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പരിശോധനയിൽ സമീപത്ത് നിന്ന് മുട്ടത്തോടും കണ്ടെത്തിയിട്ടുണ്ട്.

മുതല കുഞ്ഞുങ്ങൾ മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയിട്ട് അധികം ദിവസം ആയിട്ടില്ലെന്നാണ് നിഗമനം.

നേരത്തെയും പ്രദേശത്ത് മുതലയുടെ സാനിധ്യം രേഖപ്പെടുത്തിയിട്ടുണ്ട് .

ഇപ്പോൾ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്താണ് മുതല കുഞ്ഞുങ്ങളെ കണ്ടെത്തിയിരിക്കുന്നത്.

പ്രദേശത്ത് കൂടുതൽ മുതലകളുടെ സാന്നിധ്യം കണ്ടെത്തുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജിലേഷ് ചന്ദ്രനാണ് മുട്ട വിരിഞ്ഞിറങ്ങിയ മുതല കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയത് .

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...