പൂര ലഹരിയിൽ തൃശ്ശൂര്‍

പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക.

രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോവുക.

പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറുന്ന നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തും.

അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിൽ ശ്രീമൂലസ്ഥാനത്ത് എത്തും.

വടക്കുന്നഥ നകത്ത് പ്രവേശിച്ച് വലം വച്ച് തെക്കേ ഗോപുരം തുറന്ന് പുറത്തേക്കിറങ്ങും.

വടക്കുന്നാഥനെ വണങ്ങി അടിയന്തിര മാരാർ ശംഖ് വിളിക്കുന്നതോടെ പൂര വിളംബരം.

പിന്നീടുള്ള 36 മണിക്കൂർ നാദ, മേള വർണ്ണ വിസ്മയങ്ങളുടെ വിസ്മയം.

നാളെ പൂരത്തിനെത്തുന്ന 90 ആനകളുടെ ഫിറ്റ്നസ് പരിശോധന ഉച്ചതിരിഞ്ഞ് നടക്കും രണ്ടുമണിയോടെ തേക്കിൻകാട് മൈതാനിയും പാറമേക്കാവും ആനകളെക്കൊണ്ട് നിറയും.

Leave a Reply

spot_img

Related articles

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...