പക്ഷിപ്പനി: കള്ളിങ് നാളെ ആരംഭിക്കും

24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു

ആലപ്പുഴ ജില്ലയില്‍ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
നമ്പര്‍ 0477- 2252636.

കള്ളിങ് പ്രവര്‍ത്തനങ്ങള്‍ എടത്വ പഞ്ചായത്ത് വാര്‍ഡ് ഒന്നിലും ചെറുതന പഞ്ചായത്ത് വാര്‍ഡ് മൂന്നിലും നാളെ രാവിലെ ആരംഭിക്കും.

കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് ദ്രുതകര്‍മ്മ സേനകളും പി പി ഇ കിറ്റ് ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ദഹിപ്പിക്കുന്നതിനുള്ള സാധനസാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.

ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലനവും പ്രതിരോധ മരുന്നുകളും ആരോഗ്യ വകുപ്പ് ഉറപ്പാക്കും.

താറാവ്,കോഴി എന്നിവയുടെ മുട്ട, ഇറച്ചി വിപണനം നിരോധിച്ചു

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൈനകരി,നെടുമുടി, ചമ്പക്കുളം,അമ്പലപ്പുഴ തെക്ക്,തകഴി,ചെറുതന, വീയപുരം,തലവടി,മുട്ടാര്‍, രാമങ്കരി,വെളിയനാട്, കാവാലം,അമ്പലപ്പുഴ വടക്ക്,നീലംപേരൂര്‍, പുന്നപ്ര തെക്ക്,പുറക്കാട്, പുളിങ്കുന്ന്,തൃക്കുന്നപ്പുഴ, കുമാരപുരം,ചിങ്ങോലി, ചേപ്പാട്,ചെന്നിത്തല, കരുവാറ്റ,ഹരിപ്പാട്, മാന്നാര്‍,കാര്‍ത്തികപ്പള്ളി, പള്ളിപ്പാട്,എടത്വ, ചങ്ങനശ്ശേരി മുന്‍സിപ്പാലിറ്റി,വാഴപ്പള്ളി, കടപ്ര,നെടുമ്പ്ര,പെരിങ്ങര, നിരണം എന്നീ തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ താറാവ്, കോഴി,കാട മറ്റ് വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട,ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഏപ്രില്‍ 25 വരെ നിരോധിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....