മാസപ്പടി കേസ്: സി എം ആര്‍ എല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും

മാസപ്പടി കേസ്: ഇ ഡി സമന്‍സ് ചോദ്യം ചെയ്തുള്ള സി എം ആര്‍ എല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും.

ഇ ഡിയുടെ രണ്ടാം സമന്‍സ് ചോദ്യം ചെയ്ത് എം ഡി ശശിധരന്‍ കര്‍ത്തയും 24 മണിക്കൂറിലധികം തടഞ്ഞുവെച്ചത് നിയമ വിരുദ്ധമാണെന്ന് കാട്ടി മൂന്ന് ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദീകരണം നല്‍കിയേക്കും.

നടപടിക്രമങ്ങള്‍ നിയമപരമെന്നായിരുന്നു ഇ ഡിയുടെ അഭിഭാഷകന്‍ ചൊവ്വാഴ്ച നല്‍കിയ മറുപടി.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും നേരിട്ട് ഹാജരാകാനാകില്ലെന്നുമാണ് സി എം ആര്‍ എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഉപ ഹര്‍ജിയിലെ വാദം.

എന്നാല്‍ ഇ ഡി കഴിഞ്ഞദിവസം ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.

ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില്‍ ഉള്‍പ്പടെയുള്ള പുരോഗതിയും ഇ ഡി ഹൈക്കോടതിയെ അറിയിക്കും.

ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ അധ്യക്ഷയായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സി എം ആര്‍ എലിന്റെ ഹര്‍ജി പരിഗണിക്കുന്നത്.

Leave a Reply

spot_img

Related articles

നോബി ലൂക്കോസിന്റെ ജാമ്യപേക്ഷയിൽ ഏപ്രിൽ 2 ന് വിധി

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യപേക്ഷയിൽ ഏപ്രിൽ 2 ന് വിധി പറയും. കഴിഞ്ഞ ദിവസം കോടതി...

ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു....

തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ഉറച്ച സഹകരണം സർക്കാറിൻ്റെ ലക്ഷ്യം: മന്ത്രി ശിവൻകുട്ടി

തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ഉറച്ച സഹകരണവും ബന്ധവുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും സർക്കാറിൻ്റെ നയമാണിതെന്നും തൊഴിൽ - നൈപുണ്യ - പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

നവീൻ ബാബുവിനെ അപമാനിക്കാൻ പി.പി ദിവ്യ ആസൂത്രണം നടത്തി; കുറ്റപത്രത്തിൽ ഏക പ്രതി പി.പി ദിവ്യ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി, ദിവ്യയുടെ പ്രസംഗം...