ഏറ്റവും ആഴമേറിയ മനുഷ്യനിർമ്മിത ദ്വാരം അടയ്ക്കാൻ കാരണം എന്തായിരിക്കും?

ഭൂമിയിൽ ഏറ്റവും ആഴമേറിയ മനുഷ്യനിർമ്മിത ദ്വാരം ഉണ്ട് എന്നു പറഞ്ഞാൽ നിങ്ങൾ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ, അങ്ങനെ ഒന്ന് ഉണ്ട് അത് എതാണ് എന്നല്ലേ? അതാണ് കോല സൂപ്പർഡീപ്പ് ബോർഹോളിൻ.

എന്നാൽ, ആ ഭീമന്‍ ദ്വാരം റഷ്യ അടച്ചു.

അത് അടക്കാൻ കുറെയേറെ കാരണങ്ങളും ഉണ്ടായിരുന്നു.

അതിന് പിന്നിലെ കാരണങ്ങളെപ്പറ്റി നോക്കാം.

ഏകദേശം 12,262 മീറ്റർ (40,230 അടി) ആഴമുണ്ടായിരുന്നു ഈ ഭീമന്‍ കുഴിയ്ക്ക്.

അതായത്, നേപ്പാളിലെ എവറസ്റ്റിന്‍റെയും ജപ്പാനിലെ ഫുജി പർവതത്തിന്‍റെയും സംയുക്ത ഉയരത്തിന് തുല്യമാണ് ഇതിന്‍റെ ആഴം എന്നുവേണം പറയാൻ.

സോവിയറ്റ് യൂണിയന്‍റെ പ്രധാന ലക്ഷ്യം എന്നു പറഞ്ഞാൽ മനുഷ്യ നിർമ്മിതമായ ഏറ്റവും ആഴത്തിലുള്ള ഒരു ദ്വാരം നിർമ്മിക്കുക എന്നതായിരുന്നു.

ഈ പദ്ധതി ആരംഭിച്ചത് ശീതയുദ്ധ കാലത്ത് ആയിരുന്നു.

1970 മെയ് 24 ന് റഷ്യയിലെ കോല പെനിൻസുലയിൽ ആരംഭിച്ച ഡ്രില്ലിംഗ് സോവിയറ്റ് യൂണിയന്‍റെ തകർച്ചയ്ക്ക് തൊട്ടുപിന്നാലെ 1992 ലാണ് ഇത് അവസാനിപ്പിച്ചത്.

പക്ഷേ, ഈ കാലയളവിൽ തന്നെ 9 ഇഞ്ച് വ്യാസത്തില്‍ 12,262 മീറ്റർ ആഴത്തിലേക്ക് ഇതിന്‍റെ ഡ്രില്ലിങ് പ്രവർത്തികൾ എത്തിയിരുന്നു.

എന്ത് ചെയ്യാൻ പാരിസ്ഥിതിക ആശങ്കകൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയുൾപ്പെടെയുള്ള ഒട്ടനവധി ആശങ്കകൾ ഉൾക്കൊണ്ട് ഈ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നു.

അങ്ങനെ ആ അഭിമാന പദ്ധതി
ഉപേക്ഷിക്കേണ്ടതായി വന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...