കാത്സ്യത്തിന്റെ കുറവ് മൂലം ശരീരം സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമുള്ള ധാതുക്കളിൽ ഒന്നാണല്ലേ കാത്സ്യം.

എന്നാൽ ഇന്ന് കാത്സ്യത്തിന്റെ കുറവ് ഏറിയ ആളുകളിലും കണ്ട് വരുന്നുണ്ട്.

ചില കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.

അതായത് ഇലക്കറികള്‍, മുട്ട, ബദാം, ചിയ വിത്തുകള്‍, ബീന്‍സ്, പാല്‍, ചീസ്. ഇവയിലൊക്കെ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

കാത്സ്യത്തിന്റെ കുറവ് മൂലം ഒട്ടനവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് അല്ലേ? അത് ഏതൊക്കെ എന്ന് അല്ലേ? നോക്കാം.

കാത്സ്യക്കുറവ് മൂലം പേശീവലിവ്, കൈകൾ, കാലുകൾ, തുടങ്ങിയടത്തെ മരവിപ്പ്, വിരലുകളില്‍ മരവിപ്പ് തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.

പല്ലുകള്‍ പെട്ടെന്ന് കേടാവുക, പൊട്ടുന്ന പല്ലുകൾ തുടങ്ങിയവയൊക്കെ കാത്സ്യം കുറവിനെ സൂചിപ്പിക്കുന്നത് ആകാം.

എപ്പോഴും അസഹനീയമായ ക്ഷീണം നേരിടുന്നത് കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.

ചിലരില്‍ ഓര്‍മ്മക്കുറവ്, വിഷാദം, മറ്റ് മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവ കാത്സ്യത്തിന്‍റെ കുറവ് മൂലം ഉണ്ടാകാം.

വരണ്ടതും പൊട്ടുന്നതുമായ നഖങ്ങൾ, വരണ്ട ചർമ്മം കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്നു.

Leave a Reply

spot_img

Related articles

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

‘ജീവനേകാം ജീവനാകാം’ സാമൂഹിക മാധ്യമ പ്രചാരണം ഇന്നാരംഭിക്കും

സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) മൃതസഞ്ജീവനി 'ജീവനേകാം ജീവനാകാം'...

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം; ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ ലക്ഷ്യം കൈവരിക്കാന്‍ കേരളം

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ...