കോളേജ് കാന്റീനിൽ നിന്ന് പഠനകാലങ്ങളിൽ സ്ഥിരമായി ഭക്ഷണം വാങ്ങി കഴിക്കുന്നവരാണ് നമ്മളെല്ലാവരും തന്നെ അല്ലേ?
എന്നാൽ, ഇപ്പോൾ കോളേജ് കാന്റീനിൽ നിന്ന് വാങ്ങിയ സമൂസ വൈറൽ ആകുകയാണ്.
സമൂസയ്ക്കുള്ളിൽ നല്ല ഒന്നാന്തരം ഫില്ലിംഗാണ് ഉള്ളത്.
സമൂസയുടെ അകത്ത് ഉരുളക്കിഴങ്ങിനൊപ്പം നിരവധി ഉറുമ്പുകളെ ചത്ത നിലയിൽ കണ്ടെത്തി.
ഏപ്രിൽ ആദ്യം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇപ്പോൾ വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.
കുറച്ച് കൂടി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം നൽകിയ കാൻറീൻ ജീവനക്കാരെ കുറ്റം പറയരുതെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന ട്രോൾ പ്രതികരണങ്ങളിൽ ഏറെയും.
കഴിഞ്ഞ വർഷം ഒപി ജിൻഡാൽ ഗ്ലോബൽ സർവ്വകലാശാലയിൽ കാന്റീൻ ജീവനക്കാരൻ കാലുപയോഗിച്ച് ഉരുളക്കിഴങ്ങ് പൊടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
അതിന് ശേഷം ഇതാണ് ഇപ്പോൾ വൈറൽ ആയി മാറിയത്.