ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ആലുവ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

ചൂർണിക്കര കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്.
കാക്കനാട്, വാഴക്കാല പനച്ചിക്കൽ ഷെമീറിൻ്റെ മകൻ ഹാരിസാണ് (24) മരിച്ചത്.

യുവാവ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ മറ്റൊരു ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട യുവാവിൻ്റെ വാഹനം സമീപത്തു കൂടെ കടന്നുപോയ ടോറസിന് മുന്നിൽ വീണു. അവിടെ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ച യുവാവിന്‍റെ ശിരസ്സിലൂടെ ടോറസ് കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

വാഴക്കാലയിലെ ഒരു സ്വകാര്യ ലാബ് ഉപകരണ സ്ഥപനത്തിലെ ജീവനക്കാരനാണ് ഹാരിസ്. ആലുവ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു.അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ്...

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.04/04/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ...

കടപുഴ പാലം പുനർനിർമ്മാണം കേന്ദ്ര ഇടപെടൽ ഉണ്ടാകും:ഫ്രാൻസിസ് ജോർജ് എം.പി

2021 ൽ ഉണ്ടായ അതി തീവ്ര മഴയെ തുടർന്ന് തകർന്നു വീണ കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തിലെ കടപുഴ പാലം പുനർനിർമ്മിക്കുന്നതിന് ആവശ്യമായി നടപടി...

ഗോകുലം കോഴിക്കോട് കോർപ്പറേറ്റ് ഓഫീസിലെ ഇ.ഡി പരിശോധന പൂർത്തിയായി.

ഗോകുലം ഗോപാലനെ ചെന്നൈക്ക് വിളിപ്പിച്ചു. 1000 കോടിയുടെ വിദേശ പണമിടപാടിൽ ചോദ്യം ചെയ്യൽ ഇനി ചെന്നൈയിൽ. പരിശോധനക്ക് എംബുരാൻ സിനിമയുമായി ബന്ധമില്ല. ഗോകുലം സ്ഥാപനങ്ങൾ...