പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു.

ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആറ്റുവക്കേരി കളിയിക്കൽ ചിറയിൽ കെ.എസ്.രാജേഷിൻ്റെ മകൻ കെ.ആർ. ആദിത്യനാണ് (കണ്ണൻ17) ആണ് മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞു 2 മണിയോടെ ആയിരുന്നു സംഭവം.

ചങ്ങനാശ്ശേരി നഗരസഭ ടൗൺഹാളിനു സമീപമുള്ള പൂവക്കാട്ടു ചിറ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.

അഗ്നിരക്ഷാസേന സ്‌കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

കുളത്തിൽ അടിത്തട്ടിലെ ചെളിയിൽ കൈയും കാലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.

ചങ്ങനാശേരി ഗവ.ഹയർ
സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയായിരുന്നു.
പ്ലസ്‌ടു പ്രവേശനത്തിനായി ഫലം കാത്തിരിക്കവെയാണ് അപകടം.
സംസ്‌കാരം പിന്നീട്

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....