വീട്ടമ്മയെ വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴയില്‍ അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മയെ വെള്ളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി.

തകഴി പഞ്ചായത്ത് 9-ാം വാര്‍ഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണിയാണ് (49) മരിച്ചത്. ശനിയാഴ്ച രാവിലെ മുതല്‍ സുധാമണിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ ചെക്കിടിക്കാട് 900 പാടശേഖര മോട്ടര്‍ തറയ്ക്ക് സമീപത്തുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ സുധാമണിയുടെ ഭര്‍ത്താവ് രാജു രാവിലെ ജോലിക്ക് പോയിരുന്നു. മകള്‍ മാ;്രമാണ വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന് മുന്‍വശത്തെ ഇടത്തോട്ടില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ അപസ്മാര ബാധയില്‍ വെള്ളത്തില്‍ വീണുപോയതാകാമെന്ന് വീട്ടുകാര്‍ പറഞ്ഞു. മുന്‍പും നിരവധി തവണ അപസ്മാര ബാധയെ തുടര്‍ന്ന് സുധാമണി തോട്ടില്‍ വീണിട്ടുണ്ട്. സംഭവത്തില്‍ എടത്വ പോലീസ് മേല്‍ നടപടി സ്വീകരിച്ചു.

Leave a Reply

spot_img

Related articles

എമ്പുരാൻ മൂവി റിലീസിനായി പ്രത്യേക പ്രകടനവുമായി WWD ഡാൻസ് സ്റ്റുഡിയോ തിളങ്ങി

ആകർഷകമായ നൃത്തസംവിധാനത്തിനും അഭിനിവേശമുള്ള നർത്തകർക്കും പേരുകേട്ട WWD ഡാൻസ് സ്റ്റുഡിയോ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എമ്പുരാൻ റിലീസിന്റെ ആഘോഷത്തിൽ ഒരു ഷോ-സ്റ്റോപ്പിംഗ് പ്രകടനം നടത്തി....

ശിവാനി ജിജിത് നായർ – മലയാള സിനിമക്ക്‌ പുതിയ ഒരു പിന്നണി ഗായിക

സംഗീത പാരമ്പര്യ മുള്ള ഒരു കുടുംബത്തിൽ നിന്നും ഒരു ഗായിക കൂടി മലയാള സിനിമക്ക് സ്വന്തമാകുന്നു. ശിവാനി ജിജിത് നായർ.നിർമ്മാണത്തിലിരിക്കുന്ന ശുക്രൻ, എപ്പോഴും എന്നീ...

തിരുവനന്തപുരം പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ തിരിമറി നടത്തിയ ഏജന്‍റിന് സസ്പെൻഷൻ‌

ലക്ഷങ്ങൾ വകമാറ്റിയെന്ന പരാതിയിൽപാളയംകുന്ന് പോസ്റ്റോഫീസ് മുഖേന മഹിളാപ്രധാൻ ഏജന്‍റായി പ്രവർത്തിക്കുന്ന ബിന്ദു. കെ.ആറിന്‍റെ ഏജൻസിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബിന്ദുവിന്‍റെ ഏജൻസി...

തൃശൂർ കണ്ണാറയിൽ നീർച്ചാലിൽ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്

തൃശ്ശൂർ കണ്ണാറയിൽ നീർച്ചാലിൽ മൃതദേഹം കണ്ടെത്തി. വീണ്ടശ്ശേരി സ്വദേശി സ്രാമ്പിക്കൽ ഷാജിയാണ് മരിച്ചത്. ഷോക്കേറ്റാണോ മരണം സംഭവിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ അരികിൽ നിന്ന്...