പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്.

ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് തീരുമാനം.

ഇന്നലെ രാജസ്ഥാനിലെ ബന്‍സ്‌വാഡയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.

രാജ്യത്തിന്റെ സമ്ബത്തില്‍ ആദ്യ അവകാശം മുസ്ലിങ്ങള്‍ക്ക് എന്നാണ് നേരത്തെ കോണ്‍ഗ്രസ് പറഞ്ഞിരുന്നതെന്നും എല്ലാവരുടെയും സ്വത്ത് എടുത്തു കൂടുതല്‍ മക്കള്‍ ഉള്ളവര്‍ക്ക് കൊടുക്കാന്‍ ആണ് കോണ്‍ഗ്രസിന്റെ പദ്ധതിയെന്നുമായിരുന്നു മോദിയുടെ വിദ്വേഷ പ്രസംഗം.

ഇതാണ് വിവാദമായത്.

ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്റെ ഓഫീസിന്റെ അന്തസ്സ് മോദിയോളം താഴ്ത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. മോദിയുടേത് വിദ്വേഷ പ്രസംഗമാണ്.

സംഘത്തിന്റെ മൂല്യങ്ങളില്‍ നിന്ന് പഠിച്ചതാണ് ഇന്ന് പ്രധാനമന്ത്രി ചെയ്തതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി.

ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സംഘം വിജയിക്കുകയാണെന്ന് മോദിയുടെ പരിഭ്രാന്തി നിറഞ്ഞ പ്രസംഗം വ്യക്തമാക്കുന്നുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...

ബി ജെ പി സംസ്ഥാന അധ്യക്ഷനായി രാജീവ്‌ ചന്ദ്രശേഖറെ പ്രഖ്യാപിച്ചു

സംസ്ഥാന ബി ജെ പിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും. രാജീവ് ചന്ദ്രശേഖറിനെ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ്...

കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ അവിശ്വാസം പാസായി; ഭരണം പിടിച്ച് എൽഡിഎഫ്

കോട്ടയത്തെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബിജെപി അംഗമായിരുന്ന ഒമ്പതാം വാര്‍ഡ് പ്രതിനിധി പി ജി വിജയന്‍ എൽ ഡി എഫിന്...