സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

സ്റ്റെന്റ് വിതരണം നിലച്ചതോടെയാണ് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവർത്തനത്തിൽ മാറ്റം സംഭവിച്ചത്.

ഈ സാഹചര്യത്തിൽ, മിക്ക ആശുപത്രികളും സ്റ്റോക്ക് തീർന്ന് തുടങ്ങിയതോടെ ശസ്ത്രക്രിയകൾ മാത്രമാക്കി കുറയ്ക്കുകയാണ്.

കഴിഞ്ഞ ഏപ്രിൽ 1 നാണ് വിതരണക്കാർ സ്റ്റെന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തിയത്.

അതിന് കാരണം സർക്കാർ 2023 ഡിസംബർ വരെയുള്ള കുടിശ്ശിക തീർക്കണമെന്ന ആവശ്യം ഗൗരവത്തിലെടുത്തില്ല എന്നതാണ്.

കുടിശ്ശികയടക്കാൻ നടപടിയുണ്ടായത് കത്ത് നൽകിയ 19 ആശുപത്രികളിൽ ആലപ്പുഴ, പരിയാരം മെഡിക്കൽ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി എന്നിവ മാത്രമാണ്.

2019 ൽ ശസ്ത്രക്രിയകൾ മുടങ്ങിയ അതേ പ്രതിസന്ധിയിലേക്ക് തന്നെ ഈ പ്രാവശ്യവും നേരത്തെ എടുത്തുവെച്ച സ്റ്റോക്ക് തീരുന്നതോടെ സംഭവിച്ചേക്കാം.

Leave a Reply

spot_img

Related articles

കോട്ടയം തലയോലപറമ്പിൽ വയോധികരായ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണം

വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ കവർന്നു. പുത്തൻപുരയ്ക്കൽ പി.വി. സെബാസ്റ്റ്യൻ്റെ...

കാട്ടാനയാക്രമണം: ആനയുടെ കൊമ്പ് നെഞ്ചിൽ കുത്തിക്കയറി, വാരിയെല്ല് തകർന്നു; അലന്റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

പാലക്കാട് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഇന്നലെയാണ് മുണ്ടൂർ സ്വദേശി അലൻ കൊല്ലപ്പെട്ടത്. അലന്റെ നെഞ്ചിന് ​ഗുരുതര പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം...

മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സര്‍ക്കാര്‍ :രമേശ് ചെന്നിത്തല

മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സര്‍ക്കാരെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. തിരുവവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന...

കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി വിമതന്റെ പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചു

അഞ്ചാം വാർഡ് അംഗം സിപിഎമ്മിലെ ഇ.എം ബിനു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുൻ പ്രസിഡന്റടക്കം പഴയ ജോസഫ് ഗ്രൂപ്പ്...