സമദൂര നിലപാട്, സമ്മർദ്ദ ശക്തിയാകില്ല – മലങ്കര ഓർത്തഡോക്സ് സഭ

ഈ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട്, സമ്മർദ്ദ ശക്തിയാകില്ല – മലങ്കര ഓർത്തഡോക്സ് സഭ.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സമ്മർദ്ദ തന്ത്രം ഉപയോഗിച്ച് ലാഭങ്ങൾ കൊയ്യുന്ന വിധം ഒരു നിലപാടും സ്വീകരിക്കില്ലെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ.

സഭ നേരിടുന്ന പ്രതിസന്ധികളും, പ്രയാസങ്ങളും വിവേകപൂർവ്വം വിലയിരുത്തി വോട്ട് ചെയ്യാനുള്ള പ്രാപ്തി സഭാ മക്കൾക്കുണ്ടെന്ന് അസോസിയേഷൻ സെക്രട്ടറി വ്യക്തമാക്കി.

മലങ്കര ഓർത്തഡോക്സ് സഭയിൽ എല്ലാ രാഷ്ട്രീയ പാർട്ടി വിഭാഗക്കാരും ഉണ്ട്. അതുകൊണ്ടു തന്നെ ഒരു സമ്മർദ്ദ ശക്തിയാക്കുന്ന ഒരു നിലപാടും സ്വീകരിക്കില്ല.

ജനാധിപത്യം ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടത് രാജ്യത്തിൻ്റെ നിലനിൽപ്പിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ മൂല്യങ്ങളും മതേതരത്വവും സംരക്ഷി ക്കുന്നവർ ജയിച്ചു വരണ മെന്നാണ് സഭ ആഗ്രഹി ക്കുന്നതെന്ന് ഓർത്തോഡക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...