തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ കമ്മീഷണർക്കൊപ്പം എസിപി സുദർശനെതിരെ സർക്കാർ നടപടി എടുത്തതിൽ പൊലീസ് സേനയിൽ ഭിന്നത.
എസിപി സുദർശനെതിരായ നടപടി പുനഃപരിശോധിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.
കമ്മീഷണറുടെ അനാവശ്യ ഇടപെടലിൽ ഇരയായത് എസിപി സുദർശനാണെന്നാണ് ഉയരുന്ന ആരോപണം.
തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് വൈകിയതിന് പിന്നിൽ പൊലീസ് എന്ന ആരോപണം ശക്തമാകുന്നതിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ഇതിന് ഒടുവിലാണ് ഇത്തരമൊരു നടപടി ഉണ്ടായത്.
പ്രശ്‌നങ്ങൾക്ക് കാരണം പൂരത്തിന്റെ ആചാരങ്ങൾ അറിയാത്ത പൊലീസുകാർ ഡ്യൂട്ടിക്ക് എത്തുന്നതാണ് എന്ന് തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ ആരോപിച്ചു.