ദഹനപ്രശ്‌നങ്ങള്‍ മൂലം ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ദിവസം തോറും നമുക്ക് അനുഭവപ്പെടുന്നത്.
എന്നാൽ, ഇതിന് തക്കതായ രീതിയിൽ മാറാൻ ആവശ്യമായ കാര്യങ്ങൾ നമ്മൾ ചെയ്യാറില്ല.
ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ ഒരു പരിധി കഴിഞ്ഞാൽ കുഴപ്പക്കാർ തന്നെയാണ്.
ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്നതിനെ തടയാന്‍ ഈ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു നോക്കു
വെള്ളം ധാരാളം കുടിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം.
വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ഇഞ്ചി, ജീരകം, പെരുംജീരകം, പപ്പായ തുടങ്ങിയവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
കൃത്യ സമയത്ത് കൃത്യമായ രീതിയില്‍ ഭക്ഷണം കഴിക്കുക.
വ്യായാമം പതിവാക്കുക.