ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ.
മുടിയുടെ ആരോഗ്യത്തിനായി മിക്കവരും മരുന്നുകൾ മാറ്റി പണികിട്ടുന്നവരും ആണ്.
എന്നാൽ, ഇതിനൊക്കെ പരിഹാരം ഉണ്ട്.
ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതിനായി ഡയറ്റില്‍ ബയോട്ടിന്‍ അടങ്ങിയ ഈ ചില ഭക്ഷണങ്ങൾ ഉപയോഗിച്ച് നോക്കു.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷിൽ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.
അതിനാല്‍ ഇവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ബദാം, നിലക്കടല, വാള്‍നട്സ്, ചിയ സീഡുകള്‍, ഫ്ലക്സ് സീഡുകള്‍, മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവയില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.
ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.