സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്.
പൊള്ളുന്ന ചൂടിന് അറുതിയില്ലാതെ ദുരിതം വിതയ്ക്കുകയാണ്.
പാലക്കാട് താപനില 40 ഡിഗ്രി സെല്‍സ്യസ് കടന്നു.
അതേ തുടർന്ന്, കൊടും ചൂടിൽ പൊരിയുന്ന സംസ്ഥാനത്ത് 12 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കഠിന ചൂട് 26 വരെ തുടരുമെന്നാണ് അറിയിപ്പ്.
കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍സ്യസും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളില്‍ 37 ഡിഗ്രിയുമാണ് താപനില.
അതേസമയം, ഇടിമിന്നല്‍ജാഗ്രതാ നിര്‍ദേശവും ഒറ്റപ്പെട്ട മഴക്ക് നാളെ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.