വിഷവാതകം ശ്വസിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായി

ബാങ്കിന്റെ ലോക്കർമുറിയില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരികള്‍ ജനറേറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായി.

ഇരിങ്ങാലക്കുട മാപ്രാണം സെന്ററില്‍ തൃശ്ശൂർ ബസ്‌സ്റ്റോപ്പിനു സമീപമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലാണ് അപകടം.

തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്വർണം എടുത്തുവെക്കാൻ ബാങ്കിലെ ക്ലാർക്കുമാരായ ചേർപ്പ് സ്വദേശി ഇമാ ജേക്കബ് (24), ഇരിങ്ങാലക്കുട സ്വദേശി പി.എല്‍. ലോന്റി (38),പത്തനംതിട്ട സ്വദേശി സ്റ്റെഫി(23) എന്നിവർ ലോക്കർമുറിയിലേക്കു പോയി.

അവരെ തിരികെക്കാണാതായതിനെത്തുടർന്ന് അസി. മാനേജർ ടിന്റോ അന്വേഷിച്ചുചെന്നപ്പോഴാണ് മൂന്നുപേരും ബോധരഹിതയായി കിടക്കുന്നതു കണ്ടത്.

മുറിയിലേക്ക് കയറിയ ടിന്റോയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു.

ഉടൻ ബാങ്കിലെ ഗോള്‍ഡ് അപ്രൈസർ നാട്ടുകാരുടെ സഹായത്തോടെ ഇവരെ സമീപത്തെ ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു.

ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ പിന്നീട് എലൈറ്റ് ആശുപത്രിയിലേക്ക്‌ മാറ്റി.

ഇരിങ്ങാലക്കുട പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

spot_img

Related articles

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും.രാവിലെ 8ന് കൊടിക്കൂറ പൂജയും 9നും 9.30നും മദ്ധ്യേ കൊടിയേറ്റും നടക്കും.10ന് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നില്‍ തയാറാക്കുന്ന...

6 വയസ്സ് കാരി കുഴഞ്ഞുവീണ് മരിച്ചു

പാലായ്ക്ക് സമീപം ഇടപ്പാടിയിൽ 6 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണിയാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു....

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ

കോട്ടയം ജില്ലയിൽ സ്ഥിര താമസം ആരംഭിച്ചു റേഷൻ വാങ്ങുന്നത് 63 അതിഥിത്തൊഴിലാളികൾ. സിവിൽ സപ്ലൈസ് പുറത്തുവിട്ട കണക്കാണിത്.ജാർഖണ്ഡ്, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിൽ...

വൈക്കം ക്ഷേത്രത്തിൽ വടക്കുപുറത്തു പാട്ട് നാളെ മുതൽ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്തുപാട്ട് നാളെ ആരംഭിക്കും.ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലുപ്പത്തിൽ കെട്ടിയ നെടുംപുരയിൽ 12 ദിവസം...