കേരളത്തില്‍ വോട്ടെടുപ്പിന് രണ്ട് നാള്‍.
വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
20 ലോക്സഭാമണ്ഡലങ്ങളിലെ 2,77,49,159 വോട്ടർമാർക്കായി 25231ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
മറ്റന്നാള്‍ ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് പോകും.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എട്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർണമായി ചിത്രീകരിക്കുമെന്ന് (വെബ്കാസ്റ്റിംഗ്) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ചിത്രീകരിക്കുക.
സ്‌ട്രോംഗ് റൂമുകളിലാണ് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്നത്.
ഇവ വോട്ടെടുപ്പിന് തലേന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറും.
അതേസമയം തിരഞ്ഞെടുപ്പ് അധികൃതർ നല്‍കിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടർ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ചിട്ടില്ല.