ഉറപ്പായും വോട്ട് ചെയ്യാം… പറന്ന് പറന്ന് വയനാടന്‍ തുമ്പി

ഒരു തുമ്പിയും ഒരു നാടും ഒരു തെരഞ്ഞെടുപ്പും.. എപിതെമിസിസ് വയനാടന്‍സിസ് എന്ന വയനാടന്‍ തുമ്പിയും നാടു ചുറ്റുകയാണ്.

സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഒരു തുമ്പിയും ഇടം പിടിച്ചത്.

വയനാട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ പ്രത്യേക ഇലക്ഷന്‍ മാസ്‌ക്കോട്ട് സ്വീറ്റിയാണ് ഇതിനകം സമൂഹമാധ്യമങ്ങളിലും തരംഗമായത്.

കരുത്തുറ്റ ജനാധിപത്യത്തിനായി വോട്ടവകാശം വിനിയോഗിക്കാം എന്ന സന്ദേശവുമായാണ് സ്വീറ്റി നാടാകെ പറക്കുന്നത്.

വോട്ടവകാശ സന്ദേശ പ്രചാരണത്തില്‍ അരങ്ങിലെത്തിയ  ഈ അപൂര്‍വ്വ തുമ്പിയുടെ വിശേഷങ്ങളാണ് ഒട്ടേറെ ആളുകള്‍ തിരയുന്നത്.

റെഡ് റെമ്പഡ് ഹാക്ക് ലെറ്റ് എന്ന പേരിലും ഈ തുമ്പി അറിയപ്പെടുന്നു.

പശ്ചിമഘട്ടത്തില്‍ നീലഗിരിയിലും  കൂര്‍ഗ് മലനിരകളിലും വയനാടിനെ കൂടാതെ ഈ തുമ്പിയുടെ സാന്നിധ്യമുണ്ട്.

സാധാരണഗതിയില്‍ ഒക്‌ടോബര്‍ മാസത്തിലാണ് ഈ തുമ്പികളുടെ സഞ്ചാരം.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിവേക് ചന്ദ്രനും സുബിന്‍ കെ.ജോസും ചേര്‍ന്ന സംഘമാണ് ഈ തുമ്പിയെ വയനാട്ടില്‍ നിന്നും അടുത്തിടെ കണ്ടെത്തിയത്.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....