“ജനഗണമന” ചിത്രത്തിന് ശേഷം ഷാരിസ് മുഹമ്മദിന്റെ തിരകഥയിൽ ഡിജോ സംവിധാനം ചെയുന്ന “മലയാളി ഫ്രം ഇന്ത്യ ” എന്ന ചിത്രത്തിൽ വിജയ്കുമാർ ഒരു മുഖ്യവേഷത്തിൽ എത്തുന്നു. നിവിൻപോളി ചിത്രത്തിൽ ഇതാദ്യമായിട്ടാണ് വിജയ്കുമാർ അഭിനയിക്കുന്നത്. വിജയ്കുമാറിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, മഞ്ജുപിള്ള, സലീംകുമാർ, രഞ്ജീപണിക്കർ എന്ന നീണ്ട താര നിര തന്നെ അണിനിരക്കുന്നു. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലെസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിന്റെ നാല്പതു ദിവസത്തെ ഷെഡ്യൂൾ ദുബായിൽ തീർത്ത ശേഷമാണ് ചിത്രീകരണം പൂർത്തിയാകാൻ സംവിധായകനും കൂട്ടരും പാലക്കാടിന് അടുത്തുള്ള കൊല്ലംങ്കോട് എന്ന പ്രദേശത്തു എത്തിയത്. സമകാലിക രാഷ്ട്രിയം തമാശ രൂപത്തിൽ അവതരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത് എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത് ഷാരിസ് മുഹമ്മദ് പറയുകയുണ്ടായി. “ജനഗണമന” എന്ന ചിത്രം വൻ വിജയമാക്കിയ പ്രേക്ഷകർക് ഒട്ടും നിരാശപെടുത്താത്ത രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ അവകാശപെടുന്നത്