വെയിലേറ്റ് മുഖം വാടി വരുകയാണ് അല്ലേ? ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്നമാണ് ഇത്. വിഷമിക്കേണ്ട പരിഹാരം ഉണ്ട്. ഇതൊന്ന് പരീക്ഷിച്ച് നോക്കിയാൽ മതി.
ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന തക്കാളി വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിനും ചർമ്മത്തിലെ അധിക എണ്ണയെ പുറന്തള്ളുന്നതിനും സഹായിക്കുന്നു.
കുറച്ച് ഫേസ് പാക്കുകൾ പരീക്ഷിച്ചാലോ?
ഒരു തക്കാളിയുടെ പേസ്റ്റും ഒരു ടീസ്പൂൺ തേനും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക.
ഒരു തക്കാളിയുടെ പേസ്റ്റും അൽപം തെെരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക.
തക്കാളി പകുതി മുറിച്ച് അത് പഞ്ചസാരയിൽ മുക്കി മുഖത്ത് സ്ക്രബ്ബ് ചെയ്യുക.
തക്കാളി നീരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് ചേർത്ത് മിശ്രിതമാക്കി മുഖത്തും കഴുത്തിലുമായി പുരട്ടുക.